25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലെത്തിയതിന്റെ സന്തോഷം പങ്കുവച്ച് നടി ചിപ്പി രഞ്ജിത്ത്. തുടക്കം സിനിമയിൽ വിസ്മയ മോഹൻലാലിന്റെ അമ്മയായിട്ടാണ് ചിപ്പി എത്തുന്നത്.
‘25 വർഷത്തിനു ശേഷം സിനിമ ചെയ്തിരിക്കുന്നു. ആശിർവാദ് സിനിമാസിനും ആന്റണി പെരുമ്പാവൂരിനും സുചിത്ര മോഹൻലാലിനും നന്ദി. വിസ്മയയ്ക്ക് എല്ലാ ആശംസകളും’ എന്ന കുറിപ്പോടെയാണ് ചിപ്പി സിനിമയിൽ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവച്ചത്.
2000ൽ റിലീസ് ചെയ്ത ‘കാറ്റുവന്നു വിളിച്ചപ്പോൾ’ എന്ന ചിത്രത്തിലായിരുന്നു ചിപ്പി ഏറ്റവും ഒടുവിലായി വേഷമിട്ടത്. ഇതിന് പിന്നാലെ സിനിമയിൽ നിന്നും ഇടവേളയെടുത്ത ചിപ്പി ടെലിവിഷൻ രംഗത്ത് സജീവമായിരുന്നു.
തുടക്കത്തിലെ ‘തളിരോമലേ’ എന്ന ഗാനരംഗത്തിൽ ചിപ്പി എത്തിയത് ആരാധകരെ ഇരട്ടി സന്തോഷത്തിലാക്കിയിരുന്നു.